വിദ്യാലയം പ്രതിഭകളോടൊപ്പം.......നാലാം ദിവസം
വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയില്‍ ഇന്ന് ഇരിയയുടെ അഭിമാനമായ കായലടുക്കത്തെ ആയുര്‍വേദാചാര്യന്‍ രാജന്‍ വൈദ്യരെയാണ് ഇരിയ സ്കൂളിലെ കുട്ടികള്‍ സന്ദര്‍ശിച്ചത്. ആയുര്‍വേദ, കളരി-മര്‍മ്മ ചികിത്സാ രംഗത്തെ പ്രമുഖനാണ് അദ്ദേഹം. കൂടാതെ, യോഗയിലും കരാട്ടേയിലും വിദഗ്ദ്ധനാണ്. പ്രകൃതിരമണീയമായ വീടും പരിസരവുമാണ് അദ്ദേഹത്തിന്റേത്. പൂച്ചെണ്ട് നല്‍കി കുട്ടികള്‍ അദ്ദേഹത്തെ ആദരിച്ചു.ആയുര്‍വേദ ചികില്‍സാരീതികളേക്കുറിച്ചും യോഗയേക്കുറിച്ചുമെല്ലാം കുട്ടികള്‍ ചോദിച്ചറിഞ്ഞു.ഇവയിലൂടെ ശാരീരികവും മാനസികവുമായ ഉണര്‍വ്വും ഉന്‍മേഷവും ലഭിക്കുമെന്ന് പ്രണവം എന്ന യോഗവിദ്യ ചെയ്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. പുതിയ കാലഘട്ടത്തില്‍ മനുഷ്യന്റെ പല രോഗങ്ങള്‍ക്കും കാരണം തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും തെറ്റായ ഗൃഹനിര്‍മ്മാണ രീതികളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ശുദ്ധജലം ധാരാളം കുടിക്കുകയും മലമൂത്ര വിസര്‍ജ്ജനം കൃത്യമായി നടത്തുകയും ചെയ്താല്‍തന്നെ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുറ്റത്തും പറമ്പിലുമെല്ലാം ഔഷധച്ചെടികളുടെ ഖനി തന്നെ ഉണ്ട്.ഓരോന്നും അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.വരും തലമുറയെങ്കിലും പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയോടിണങ്ങി ജീവിക്കുകയും ചെയ്യണമെന്നുള്ള സന്ദേശമാണ് ഒന്നര മണിക്കൂര്‍ സമയം കൊണ്ട് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയത്.
No comments:
Post a Comment