ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളുടെ ഭവന സന്ദര്‍ശനം നടത്തി ഇരിയയിലെ കുട്ടികള്‍
ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളെ ചേര്‍ത്തുപിടിച്ച് പുല്ലൂര്‍ ഇരിയയിലെ കുട്ടികള്‍. ഒന്നാം ക്ലാസുകാരന്‍ ആദിത്യുവും പത്താം ക്ലാസുകാരന്‍ പ്രവീണും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. സ്കൂളില്‍ വരാന്‍ സാധിക്കുന്നത് വല്ലപ്പോഴും മാത്രം. ആദിത്യുവിന്റെ വയമ്പിലെ വീട്ടിലെത്തി ക്ലാസധ്യാപികയും കുട്ടികളും മധുരവും റോസാപ്പൂവും നല്‍കി ശിശുദിനാശംസകളറിയിച്ചു.പ്രവീണിന്റെ സായി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് കുട്ടികള്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്.ഇവരും ഇവരെപ്പോലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ ചേര്‍ത്തു പിടിച്ച് ഒപ്പം നടത്തേണ്ട ചുമതല നമ്മുടേതാണെന്നുമുള്ള നല്ല പാഠം സമൂഹത്തിനു നല്‍കുകയാണ് ഇരിയയിലെ കുട്ടികള്‍.
No comments:
Post a Comment