ശിശുദിനാഘോഷം
14/11/2019
ജവഹര്‍ ലാല്‍നെഹ്റുവിന്റെ 130-ാം ജന്‍മദിനവും ശിശുദിനവും സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും പി ടി എ പ്രസിഡണ്ടും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നെഹ്രുത്തൊപ്പി ധരിപ്പിച്ചും റോസാപ്പൂക്കള്‍ നല്‍കിയും പ്രീ പ്രൈമറിയിലെ 43 കുട്ടികളെയും അലങ്കരിച്ച് ആദരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി - ലഹരിമുക്ത കേരളം പദ്ധതിയുടെ ബാഡ്ജുകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഇരിയ ടൗണിലേക്ക് റാലിയും നടത്തി. അധ്യാപകര്‍, പി ടി എ,എംപിടിഎ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടന്നു.
No comments:
Post a Comment