'വിദ്യാലയം പ്രതിഭകളോടൊപ്പം'......മൂന്നാം ദിവസം
വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി ഇരിയയിലെ പ്രശസ്ത ഗായിക ശ്രീദിവ്യയോടൊപ്പം ചെലവഴിച്ച വിലപ്പെട്ട നിമിഷങ്ങള്‍ ഏതൊരു വിദ്യാര്‍ത്ഥിയുടെയും മനസ്സില്‍ എന്നെന്നും നിലനില്‍ക്കും. തന്റെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കാന്‍ സഹായകമല്ലാത്ത ദരിദ്ര കുുടുംബത്തില്‍ താങ്ങും തണലുമായ അച്ഛനെ സഹായിക്കാന്‍ പ്ലസ് ടുവില്‍ പഠനം നിര്‍ത്തി, റെക്കോര്‍ഡിങ്ങിനിറങ്ങി. അതിലൂടെ സഹോദരിമാരുടെ പഠനച്ചുമതല ഏറ്റെടുത്തു.സ്വന്തം വരുമാനം കൊണ്ട് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സാറിനെപ്പോലുള്ള പ്രഗല്‍ഭരായ സംഗീതാദ്ധ്യാപകരുടെ അനുഗ്രഹത്തോടെയാണ് താന്‍ സ്വപ്നം കണ്ട സംഗീതകലയുടെ പടവുകള്‍ കയറിയത്.കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി സ്വന്തം ജീവിത സാക്ഷ്യങ്ങളിലൂടെ ഈ അനുഗ്രഹീത ഗായിക മറുപടി നല്‍കി.വിവിധ ഭാഷകളിലായി ശ്രീദിവ്യ ആലപിച്ച രണ്ടായിരത്തിലേറെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും തന്റെ ഗുരുക്കന്‍മാരെ ദൈവതുല്യരായി കാണുന്ന , എളിമയും ലാളിത്യവും വാക്കിലും പ്രവര്‍ത്തിയിലും പ്രകടമാക്കുന്ന ശ്രീദിവ്യ അംഗീകരിക്കപ്പെടേണ്ട ഒരു പ്രതിഭ തന്നെയാണ്.
No comments:
Post a Comment