കെട്ടിടോദ്ഘാടനവും വിജയോത്സവവും
15/08/2019
RMSA പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ 7 ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹു. കേരള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഹു.ഉദുമ എം എല്‍ എ ശ്രീ.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+നേടിയ 7 പേരെയും USS, LSS സ്കോളര്‍ഷിപ്പ് ജേതാക്കളെയും ചടങ്ങില്‍ അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്തു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഏ ജി സി ബഷീര്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരദ എസ് നായര്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീമതി ഉഷ പി എല്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് മാസ്റ്റര്‍ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.
No comments:
Post a Comment