FLASH NEWS

FLASH NEWS.............

important

SSLC FINAL IT EXAMINATION starts on FEBRUARY 25th Click Here... FOR MORE STUDY MATERIALSClick Here...

Monday 27 January 2020

കൗമാര വിദ്യാഭ്യാസ ക്ലാസും കൗണ്‍സിലിംഗും






സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണവും സ്പെഷ്യല്‍ പി ടി എയും








Friday 24 January 2020

ചരിത്ര നേട്ടം - 18 കുട്ടികള്‍ക്ക് രാജ്യപുരസ്കാര്‍

  2019-20 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിജയവുമായി ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ജി.എച്ച് .എസ് .പുല്ലൂര്‍ ഇരിയ ഗൈഡ്സ് യൂണിറ്റുകള്‍. 18 വിദ്യാര്‍ത്ഥിനികളാണ് ഈ വര്‍ഷം രാജ്യപുരസ്കാര്‍ അവാര്‍ഡ് നേടിയത്.അധ്യാപികമാരായ ജയ എം വി, ബീന വി എന്നീ ഗൈഡ് ക്യാപ്റ്റന്‍മാരുടെ നേത‍ൃത്വത്തിലാണ് കുട്ടികള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്.


 

Thursday 16 January 2020

ഗൈഡ്സ് യൂണിറ്റ് വാര്‍ഷിക ക്യാമ്പ്















        VI,VII,VIII,IX,Xഎന്നീ ക്ലാസുകളിലെ 56 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 11,12 തീയതികളിലായി ഗൈഡ് യൂണിറ്റ് വാര്‍ഷിക ക്യാമ്പ് നടത്തി. 11ന് രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തലോടെ ആരംഭിച്ച ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ.സതീശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത അധ്യക്ഷയായി. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഗൈഡിങ്ങുമായി ബന്ധപ്പെട്ട കഥ,പാട്ട്,കളികള്‍,ടെന്റ് നിര്‍മ്മാണം,എക്സിബിഷന്‍,പാചകം,ക്യാമ്പ് ഫയര്‍, സര്‍വ്വമതപ്രാര്‍ത്ഥന എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നു.ക്യാമ്പില്‍ അമ്മമാരുടെ പരിപൂര്‍ണ്ണ സഹകരണം ശ്രദ്ധേയമായിരുന്നു.ഹോസ്ദുര്‍ഗ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി ബിന്ദു,കാഞ്ഞങ്ങാട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ശ്രീമതി മൈഥിലി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. സമാപന സമ്മേളനത്തില്‍ ഹോസ്ദുര്‍ഗ് എ ഇ ഒ ശ്രീ പി വി ജയരാജ് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് അധ്യക്ഷയായി.കുട്ടികള്‍ ക്യാമ്പനുഭവങ്ങള്‍ പങ്കുവച്ചു. ഗൈ‍ഡ് ക്യാപ്റ്റന്‍മാരായ ജയ എം വി, ബീന. വി എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത‍ൃത്വം നല്‍കി. 12ന് വൈകിട്ട് 5 മണിയോടെ പതാക താഴ്ത്തി, ദേശീയഗാനാലാപനത്തോടെ ദ്വിദിന ക്യാമ്പ് സമാപിച്ചു.
ഇന്‍സ്പയര്‍ അവാര്‍ഡു നേടി അഭിമാനതാരമായി അഭിരാം

ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ഇന്‍സ്പയര്‍ അവാര്‍ഡിന് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അഭിരാം എ അര്‍ഹനായി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക.

Wednesday 15 January 2020

ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്

09/01/2020





   ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിത വി വി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ജില്ലാ കോ-ഓഡിനേറ്ററുമായ ശ്രീ.എന്‍ ജി രഘുനാഥന്‍ ക്ലാസ്സ് നയിച്ചു. ലഹരിക്കടിമകളായ രക്ഷിതാക്കളെ  അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുട്ടികള്‍ സ്നേഹപൂര്‍വ്വം ഇടപെടണമെന്നും കുട്ടികള്‍ ഒരിക്കലും ലഹരിക്ക് അടിമകളാവരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.