FLASH NEWS

FLASH NEWS.............

important

SSLC FINAL IT EXAMINATION starts on FEBRUARY 25th Click Here... FOR MORE STUDY MATERIALSClick Here...

ABOUT US

വിദ്യാലയ ചരിത്രം

1957 സെപ്റ്റംബര്‍ 1 ന് ഏകാധ്യാപക വിദ്യാലയമായി ഇരിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്.കേരളത്തിന്റെ സാമൂഹിക രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച പ്രഥമ കേരള നിയമസഭയുടെ മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് ഉള്‍പ്പെടുന്ന നീലേശ്വരം ദ്വയാംഗമണ്ഡലത്തിലെ നിയമസഭാംഗമായിരുന്ന കല്ലളന്‍ വൈദ്യര്‍ അവര്‍കളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.പിന്നീട് എല്‍ പി സ്കൂളായി മാറി. ഇരിയ പുളിക്കാല്‍ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവല്‍ കേശവന്‍ തന്ത്രികള്‍ നിര്‍മ്മിച്ചു നല്‍കിയ ഷെഡ്ഡിലുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച വിദ്യാലയം 1975- ലാണ് ഇപ്പോള്‍ നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. മൂന്നേക്കര്‍ പതിനെട്ട് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പൂര്‍ണ്ണമായും പാറപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പല പ്രാവശ്യം കാറ്റിലും മഴയിലും തകര്‍ന്നിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കെട്ടിടങ്ങള്‍ പുതുക്കിപ്പണിതുകൊണ്ടിരുന്നു. 1980ല്‍ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.2008 മാര്‍ച്ച് 3ന് സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 2014ല്‍ RMSA യുടെ കീഴില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2019 ആഗസ്റ്റ് 15 ന് ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച 7 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം ബഹു.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലായി 367 കുട്ടികള്‍ അധ്യയനം നടത്തുന്നു. ഒപ്പം പിടിഎ യുടെ കീഴിലുള്ള പ്രീ പ്രൈമറി വിഭാഗത്തില്‍ 43 കുട്ടികളും പഠിക്കുന്നു.

No comments:

Post a Comment